ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി ജില്ലാ-സംസ്ഥാന ദേശീയ തലങ്ങളില്‍ സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാ മത്സരങ്ങളില്‍ മാറ്റുരച്ച് 400ല്‍ പരം യുവതീ യുവാക്കള്‍. ആറ് ഇനങ്ങളിലായി സംഗീത നാടക അക്കാദമി റീജിയണല്‍ തിയറ്ററില്‍ നടന്ന മത്സരങ്ങളാണ് യുവതയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ഷഹീറ സി ആര്‍, അലക്‌സാണ്ടര്‍ ജോയ്,അമല്‍ ഷംസുദ്ദീന്‍ (ഹിന്ദി- ഇംഗ്ലീഷ് പ്രസംഗ മത്സരം), അരുണ്‍ കെ യു, നിസാരി രാഘവന്‍, സൂരജ് രാജീവന്‍ (ജലച്ചായ മത്സരം), ഷിഫാന വി ആര്‍,നിരഞ്ജന മുരളീധരന്‍,ഹസ്‌ന ഫാത്തിമ (കവിത രചന),ശ്രീനാഥ് കെ ജി,ഷാരോണ്‍ തോമസ്,എബിന്‍ കെ പി (മോബൈല്‍ ഫോട്ടോഗ്രാഫി), എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സംസ്‌കാരിക വേദി, വിമന്‍സ് അക്കാദമി ചെമ്പുക്കാവ്, ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അരിമ്പൂര്‍(നാടോടി സംഘനൃത്തം) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ശ്രീഹരി, സായിദ ഫാത്തിമ,അമീന തസ്‌നിം, ഹരിത് വി എച്ച് യുവ സംവാദില്‍ നിന്ന് മികച്ച സംവാദകരായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ.കെ.സജീവ് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ.ജി.പ്രാണ്‍സിംഗ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, എസ്.സതീശ്, സി.ബിന്‍സി. ഡോ.ടി.വി.ബിനു, ഒ.നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇംഗ്ലീഷ്-ഹിന്ദി പ്രസംഗ മത്സരത്തിലും നാടോടി സംഘനൃത്തത്തിലും ഒന്നാം സ്ഥാനക്കാരും മറ്റു വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല യുവ ഉത്സവില്‍ പങ്കെടുക്കും നാഷണല്‍ സര്‍വീസ് സ്‌കീം, ലളിതകല അക്കാദമി എന്നിവയുടെ സഹകരണത്തോടെ തൃശ്ശൂര്‍ നെഹ്റു യുവ കേന്ദ്രയാണ് ജില്ലാ യുവ് ഉത്സവ് സംഘടിപ്പിച്ചത്. മത്സരേതര വിഭാഗങ്ങളില്‍ കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രത്തിന്റെ കുറത്തിയാട്ടവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.