അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 100 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ആദരിച്ചു.
28 വോട്ടര്‍മാരെയാണ് കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കിയാണ് ആദരം അര്‍പ്പിച്ചത്. ഒല്ലൂര്‍, കൊടുങ്ങല്ലൂര്‍, മണലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങി നിയോജക മണ്ഡലങ്ങളിലെ ഉയര്‍ന്ന പ്രായമുള്ള വോട്ടര്‍മാരെയാണ്
ആദരിച്ചത്.

ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ എം സി ജ്യോതി ആലപ്പാട് വില്ലേജ് പരിധിയിലെ 105 വയസുള്ള മാണിക്യനെ വീട്ടിലെത്തി ആദരിച്ചു. ആലപ്പാട് വില്ലേജ് ഓഫീസര്‍ ഐ ജി ബിന്ദു, ചാഴൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വിനീത ബെന്നി എന്നിവരും ചടങ്ങിന്റെ ഭാഗമായി. മറ്റുള്ള മണ്ഡലങ്ങളിൽ വിവിധ തഹസിൽദാർമാരുടെ നേതൃത്വത്തിൽ താലൂക്ക് ഉദ്യോഗസ്ഥർ ചേർന്ന് മുതിർന്ന വോട്ടർമാരെ ആദരിച്ചു.