കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ജൂഡീഷ്യൽ അംഗങ്ങളായി മുൻ ഹൈക്കോടതി ജഡ്ജി പി.വി. ആശ, അഡ്വക്കേറ്റ് എം.ആർ. ശ്രീലതയും അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും, ഐ.എഫ്.ഒ.എസ്സും സെപ്റ്റംബർ 28ന് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജൂഡീഷ്യൽ അംഗങ്ങളെ ഉൾപ്പെടുത്തി മുഴുവൻ ഒഴിവുകളിലും നിയമനം നടക്കുന്നത്.

ചടങ്ങിൽ അശോക്. എം. ചെറിയാൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, അഡ്വ. ആനയറ ഷാജി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ്, അഡ്വ. എം. ഫത്താഹുദ്ദീൻ, പ്രസിഡന്റ് കെ.എ.റ്റി അഡ്വക്കേറ്റ് അസോസിയേഷൻ തിരുവനന്തപുരം, അഡ്വ. ഐ. ഷീലാദേവി, പ്രസിഡന്റ്, കെ.എ.റ്റി അഡ്വക്കേറ്റ് അസോസിയേഷൻ എറണാകുളം തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മുൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ടി. ദേനേശൻ, ജസ്റ്റിസ് ടി.വി. അനിൽകുമാർ, മുൻ ട്രൈബ്യൂണൽ അംഗങ്ങളായിരുന്ന ബെന്നി ഗർവാസിസ്, വി. രാജേന്ദ്രൻ, അഡീഷണൽ അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രിജിസ്ട്രാർ എ. ഷാജഹാൻ പരിപാടിക്ക് നേതൃത്വം നൽകി.