പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കുന്നു. ഒക്ടോബര്‍ 7 ന് രാവിലെ 9 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടി ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ. ഗീത എന്നിവര്‍ മുഖ്യാതിഥികളാകും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പു നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച ക്ലാസുകളും, ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും.