പട്ടികജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈത്തിരി പ്രീ മെട്രിക് ഹോസ്റ്റലില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ സുഷാദ് ക്ലാസിന് നേതൃത്വം നല്‍കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ്. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ഹോസ്റ്റല്‍ സെക്രട്ടറി ജിഷ്ണു നന്ദി പറഞ്ഞു.

വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഊരു നിവാസികള്‍ക്ക് ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു. മൂരിക്കാപ്പ് ജി.ഡബ്ല്യു.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടി.ഇ.ഒ സി. വിനിഷ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. രാജേഷ് ലഹരി വിമുക്ത ക്ലാസെടുത്തു. പരിപാടിയില്‍ എഴുപത്തഞ്ചോളം പേര്‍ പങ്കെടുത്തു. എസ്.ടി പ്രമോട്ടര്‍ വി. ജ്യോതി, എഫ്.എച്ച്.സി എം.എല്‍.എസ്.പി സ്റ്റാഫുകളായ പി. ശ്രുതി, എം. ഷംന, സി.എസ്.ഡബ്‌ള്യു രമിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.