ആലപ്പുഴ: ജില്ലയിൽ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങളുടെ പട്ടികയിൽ കൂടുതൽ ആവശ്യം ചെറുപയറും വെളിച്ചെണ്ണയും റവയും. രാവിലെ ഉപ്പുമാവും ചെറുപയർകറിയുമാണ് പ്രധാന വിഭവം. ഇടയ്ക്ക് പഴവുമുണ്ടാകും. ഉച്ചയ്ക്കു ചോറും സാമ്പാറും കറികളും.രാത്രി ചെറുപയറും കഞ്ഞിയും ഉൾപ്പടെ ആരോഗ്യസമ്പുഷ്ടമാണ് ക്യാമ്പിലെ വിഭവങ്ങൾ.
സാധനങ്ങളൊന്നും പുറത്തു നിന്നു വാങ്ങേണ്ടതില്ലെന്നതാണ് പ്രധാനം. വിവിധയിടങ്ങളിൽ നിന്ന് സഹായമായി ലഭിക്കുന്നവയാണിതൊക്കെ. ജില്ലയിലെ അഞ്ചു പ്രധാന സംഭരണശാലകളിൽ എത്തുന്ന സാധനങ്ങൾ ഓരോ ക്യാമ്പിലേയും ആവശ്യമനുസരിച്ച് വിതരണം ചെയ്യുകയാണ്. ഉടനെ തന്നെ മൊബൈൽ ആപ് വഴി ആവശ്യമുള്ള സാധനങ്ങളുടെ വിവരമറിയിച്ചാൽ സാധനങ്ങൾ ക്യാമ്പിലെത്തിക്കാൻ നടപടി ആയിവരികയാണ്. ഇതോടെ സാധനങ്ങൾ അന്വേഷിച്ചു ഓടിനടക്കേണ്ട അവസ്ഥയുമില്ലാതാകും.
കുട്ടനാട് ഒഴികെയുള്ള ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപള്ളി താലൂക്കുകളിലാണ് ക്യാമ്പുകൾ. ഇതിൽ മാവേലിക്കര, കാർത്തികപള്ളി താലൂക്കുകളിൽ സാധനങ്ങളൊന്നും വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്യാമ്പുുകൾ ഒരാഴ്ചയ്ക്കുള്ള വിഭവങ്ങളുടെ പട്ടികയാണ് ഇപ്പോൾ കളക്ട്രേറ്റിൽ അറിയിച്ചിട്ടുള്ളത്.
ചേർത്തല ക്യാമ്പിലേക്ക് വേണ്ട സാധനങ്ങൾ: ചെറുപയർ 100 കിലോ, മുളക് പൊടി 100 കിലോ, മല്ലിപ്പൊടി 100 കിലോ, ഉപ്പ് 200 കിലോ, വെളിച്ചെണ്ണ 2000 കിലോ, കായം 200 പാക്കറ്റ്, സാമ്പാർ പൊടി 1000 പാക്കറ്റ്, മസാലപ്പൊടി 300 പാക്കറ്റ്, റവ 7500 കിലോ , പഞ്ചസാര 1000 കിലോ, കടല 300 കിലോ, പരിപ്പ് 300 കിലോ, പച്ചക്കറി ഒരു ലോഡ്, വൻപയർ 300 കിലോ, തെയില 100 കിലോ, പുളി 250 കിലോ.
കുട്ടനാട് വാസികൾ ഉൾപ്പെടെ കഴിയുന്ന അമ്പലപ്പുഴ താലൂക്കിൽ വേണ്ടത്: അരി 1000 കിലോ, ചെറുപയർ 1000 കിലോ, മുളക് പൊടി 100 കിലോ, മഞ്ഞൾപ്പൊടി 100 കിലോ,വെളിച്ചെണ്ണ 1000 കിലോ, കടുക് 250 പാക്കറ്റ്, ചുവന്നുള്ളി 200 കിലോ, സാമ്പാർ പൊടി, മസാലപ്പൊടി, രസപ്പൊടി 500 പാക്കറ്റ് വ്ീതം, റവ 7500 കിലോ, പഞ്ചസാര 1500 കിലോ, ഉലുവ 100 കിലോ, ഉരുളക്കിഴങ്ങ് 200 കിലോ ,സവാള 200 കിലോ, വൻപയർ 300 കിലോ, തെയില 500 കിലോ, വെള്ളം 1000 ലിറ്റർ, പരിപ്പ് 1000 കിലോ, ശർക്കര 500 കിലോ,തുണി നനയ്ക്കുന്ന സോപ്പ് , കുളിക്കുന്ന സോപ്പ്, ബ്രഷ് എന്നിവ 2000 എണ്ണം വീതം, പേപ്പർ ഗ്ലാസ്, പ്ലേറ്റ് 5000 എ്ണ്ണം, ബ്ലീച്ചിങ് പൗഡർ 1000 കിലോ, ലോഷൻ 1000 ലിറ്റർ, കൊതുക് തിരി 500 എണ്ണം.
അമ്പലപ്പുഴ ക്യാമ്പിൽ നൈറ്റി, ലുങ്കി, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അടിവസ്ത്രങ്ങൾ ,ബെഡ്ഷീറ്റ്,ഷർട്ട് എന്നിവ 2000 വീതവും ആവശ്യമുണ്ട്. ചെങ്ങന്നൂരിൽ: ചെറുപയർ 1000 കിലോ, മുളക് പൊടി 100 കിലോ, മഞ്ഞൾപ്പൊടി 25 കിലോ, വെളിച്ചെണ്ണ 2000 കിലോ, മല്ലിപ്പൊടി 100 കിലോ,ഉപ്പ് 500 കിലോ, വെളിച്ചെണ്ണ 2000 കിലോ, കടുക് 10 കിലോ,കായം 5 കിലോ, സേമിയ 500 പാക്കറ്റ്, വെളുത്തുള്ളി 100 കിലോ, ചുവന്നുള്ളി 300 കിലോ, സാമ്പാർ പൊടി 2000 പാക്കറ്റ്, മസാലപ്പൊടി 1000 പാക്കറ്റ്, രസ്പ്പൊടി 500 പാക്കറ്റ്, പഞ്ചസാര 500 കിലോ,റവ 5000 കിലോ, ഉലുവ 10 കിലോ എന്നിങ്ങനെയാണ് ആവശ്യങ്ങളുടെ പട്ടിക.