ആലപ്പുഴ ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 50 ഓണം-ബക്രീദ് പച്ചക്കറി വിപണികൾ ആരംഭിച്ചു. വിപണികൾ ഈ മാസം 24-ാം തീയതി വരെ പ്രവർത്തിക്കുന്നതാണ്. ഓണത്തിന് പച്ചക്കറിയുടെ വില പിടിച്ചു നിർത്തണ മെന്ന ഉദ്ദേശത്തോടെ ജില്ലയിലെ പ്രളയ ബാധിതമായ പ്രദേശങ്ങൾ ഒഴിച്ചുള്ള എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി വിപണികൾ സജീവമായി നടത്തി വരുന്നു. ഹോർട്ടികോർപ്പ് വഴി സംഭരിക്കുന്ന പച്ചക്കറികൾ കൂടാതെ അതാത് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ നേരിട്ട് പച്ചക്കറി മൊത്ത വിപണിയിൽ നിന്നും വാങ്ങി 30 ശതമാനം വില കുറച്ച് കൃഷിഭവൻ മുഖേനയുള്ള ഓണം-ബക്രീദ് പച്ചക്കറി വിപണികൾ വഴി നൽകിവരുന്നുണ്ട്.

sir