”കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക്” കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ. അൻപത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002www.reach.org.in.