അണക്കര ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ ഉദ്ഘാടന ചെയ്തു. സ്്കൂള്‍ പി. ടി. എ. പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല അധ്യക്ഷത വഹിച്ചു.

2021-22 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് ടോയ്‌ലറ്റ് സമുച്ചയം പണിതത്. 1958ലാണ് അണക്കര സ്‌കൂള്‍ ആരംഭിക്കുന്നത്. കാലക്രമേണ ഹൈസ്‌കൂളായും 2011 ല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളായും ഉയര്‍ത്തി. ഉപയോഗപ്രദമായ ടോയ്‌ലെറ്റ് ഇല്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ആണ്‍കുട്ടികള്‍ക്കും മുകളിലെ നിലയില്‍ പെണ്‍കുട്ടികള്‍ക്കുമായി 5 വീതം ടോയ്‌ലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെയ്‌സണ്‍ ജോണ്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സി. രാജശേഖരന്‍, വണ്ടന്‍മേട് പോലീസ് എസ.് എച്ച്. ഒ. നവാസ് വി. എസ.്, അധ്യാപക അനധ്യാപക പ്രതിനിധികള്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.