കേരള സർക്കാർ നവകേരള ലഹരി വിരുദ്ധ ക്യമ്പയിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി മാനന്തവാടി ഗാന്ധി പാർക്കിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ എല്ലാവരും മെഴുക് തിരി തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. കല്യാണി, ജോയ്സി ഷാജു, മെമ്പർമാരായ പി. ചന്ദ്രൻ, പി.കെ. അമീൻ, വി.എം. വിമല, അസീസ് വാളാട്, രമ്യാ താരേഷ്, വി. ബാലൻ, സൽമാ മൊയിൻ, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, ജനമൈത്രി എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.കെ. പ്രഭാകരൻ, സിവിൽ എക്സൈസ് ഓഫീസർ എം.കെ. ബാലകൃഷ്ണൻ, വി.വി. നാരായണ വാര്യർ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.