കേരളത്തിലെ 5 പോളിടെക്‌നിക് കോളേജുകളായ,  ഗവ. പോളിടെക്‌നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ്,  പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം,  എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/pt എന്ന വെബ്ബ് സൈറ്റിൽ ലഭ്യമാണ്.   സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തി പരിചയമോ 2 വർഷ ഐ.ടി.ഐ. യോഗ്യതയോ നിർബന്ധമാണ്. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം.  പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt എന്ന വെബ്ബ്‌സൈറ്റ് മുഖേന  One-Time Registration പ്രക്രിയയിലൂടെ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ഓരോ കോളേജിലേക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ഒക്ടോബർ 17.  കൂടുതൽ വിവരങ്ങൾ വെബ്ബ് സൈറ്റിലും അതാത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്. പാർട്ട് ടൈം ഡിപ്ലോമ  ക്ലാസ്സുകൾ ഒക്ടോബർ 25 ന് തന്നെ ആരംഭിക്കുന്നതാണ്.