മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ വാച്ചമാന്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാച്ച്മാന്‍ കം സെക്യൂരിറ്റി മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മീനങ്ങാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കു ന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റനുബന്ധ രേഖകളുമായി ഒക്ടോബര്‍ 13 ന് രാവിലെ 10 ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 247420