പ്രൈമറി അധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പരിപാടി ”ടെക്കി ടീച്ചര്‍” ജില്ലയില്‍ തുടങ്ങി. സമഗ്ര ശിക്ഷാ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി നിര്‍വ്വഹിച്ചു. പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തിന്റെ ഉള്ളടക്കം കമ്പ്യൂട്ടറധിഷ്ഠിതമായി ചിട്ടപ്പെടുത്തുന്നതിനാണ് രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്. വൈത്തിരി ബി.ആര്‍.സിയ്ക്ക് കീഴില്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലും, ബത്തേരിയിലെ സഫയര്‍ ഹോട്ടലിലും, മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലുമാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്.
