സംസ്ഥാനത്ത് മഴക്കെടുതിയിൽപ്പെട്ടവർക്കായി 3314 ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവിടങ്ങളിൽ 3,27,280 കുടുംബങ്ങളിൽനിന്നായി 12,10,453 പേർ താമസിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആദ്യഘട്ടമായ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കാനായതായും വ്യാഴാഴ്ച ആരേയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് ജനങ്ങൾ പോകുന്ന സാഹചര്യമാണ്. ഇപ്പോൾ ദുരന്തം അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിലേക്കാണ് നീങ്ങുന്നത്. ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ജനങ്ങളിൽനിന്ന് വേണം. സർവകക്ഷി യോഗവും, പ്രത്യേക നിയമസഭാ സമ്മേള%