* 50 ഹൈപ്രഷർ പമ്പ് സെറ്റുകൾ 24ന് എത്തിക്കും
പ്രളയദുരന്ത മേഖലയിലെ ശുചീകരണപ്രവർത്തനങ്ങൾക്ക് സജീവമായ ഏകോപന പ്രവർത്തനങ്ങളുമായി ഹരിതകേരളം മിഷൻ. സന്നദ്ധ പ്രവർത്തകരെയും സംഘടനകളെയും സ്ഥാപനങ്ങളെയും ദുരന്ത മേഖലയിൽ വിന്യസിച്ചാണ് മിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്.
വിവിധ ജില്ലകളിലായി ഹരിതകേരളം മിഷൻ നിയോഗിച്ച സംഘങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിലാണ്. വീടുകൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അടിഞ്ഞ ചെളികലർന്ന മാലിന്യം നീക്കാനായി റെയ്ഡ്‌കോയുമായി ബന്ധപ്പെട്ട് 50 ഹൈപ്രഷർ പമ്പ് സെറ്റുകൾ ഹരിതകേരളം മിഷൻ 24ന് തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ എത്തിക്കും.
വിവിധയിടങ്ങളിൽ നിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച സാധന സാമഗ്രികളും ഇതോടൊപ്പം എത്തിക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള മൺവെട്ടി, മൺകോരി, ചൂൽ, ഇരുമ്പ് ചട്ടി, റബ്ബർകുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകൾ, മാസ്‌ക്കുകൾ, ഡിറ്റർജന്റ്‌സ്, അണുനാശിനികൾ, സ്‌ക്രബ്ബർ, ലോഷൻ, പ്രഥമശുശ്രൂഷ ഔഷധങ്ങൾ തുടങ്ങിയ സാധനസാമഗ്രികൾ ഇനിയും അടിയന്തരമായി ആവശ്യമാണ്. ഇത് എത്തിക്കാനും സന്നദ്ധ പ്രവർത്തകർക്കും വേണ്ടി ഹരിതകേരളം മിഷൻ ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനം ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ 0471-2449939 എന്ന ഫോൺ നമ്പരിലും 9188120320, 9188120316 എന്നീ മൊബൈൽ നമ്പർ വഴിയുള്ള രജിസ്‌ട്രേഷനും തുടരുന്നു. രജിസ്റ്റർ ചെയ്യുന്നവരെ അവരവരുടെ താൽപര്യാർഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ശുചീകരണത്തിന് നിയോഗിക്കുന്നത്.
ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നൽകാൻ നടപടി
സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സൗജന്യമായി നൽകാൻ താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർമാർക്കും നിർദേശം നൽകിയതായി റേഷനിംഗ് കൺട്രോളർ അറിയിച്ചു.
റേഷൻ കാർഡുകൾ പ്രിൻറ് എടുത്ത് നൽകുന്നതിന് തടസ്സമുണ്ടെങ്കിൽ മാന്വലായി താത്കാലിക കാർഡുകൾ എഴുതി നൽകണമെന്ന നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.