പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സേനാവിഭാഗങ്ങൾക്ക് 26ന് സംസ്ഥാനത്തിന്റെ സ്‌നേഹാദരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 26ന് വൈകിട്ട് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് സ്വീകരണമൊരുക്കുന്നത്.
ദുരന്തം മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് നല്ല സംഭാവനയാണ് വിവിധ സേനാവിഭാഗങ്ങൾ നൽകിയത്. രക്ഷാപ്രവർത്തനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോൾ ജനകീയസേനയായി അവർ മാറിയിട്ടുണ്ട്. അവരുടെ മനുഷ്യസ്‌നേഹത്തിന്റെ ഒട്ടേറെ ഉദാത്ത മുഹൂർത്തങ്ങൾ കേരളജനതയ്ക്ക് നേരിട്ട് കാണാനായതായും അദ്ദേഹം പറഞ്ഞു.