രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ ജലജന്യരോഗങ്ങൾ തടയാനായി വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്‌സ്യത്തൊഴിലാളികളും, സന്നദ്ധപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് പലവിധ ജലജന്യരോഗങ്ങൾക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, വൈദ്യസഹായംതേടി രോഗം വരാതിരിക്കാൻ മുൻകരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
