തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 2022 ജനുവരി ഒന്നിന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 44,020 രൂപ പ്രതിമാസ വേതനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.