സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. +2 കോമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ 18 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 0471-2325101, 8281114464 https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി  ഒക്ടോബർ 31. വിശദവിരങ്ങൾക്ക്: 8089892307, 8089891653.