തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർ, സൂപ്രണ്ട് ഓഫീസ് പൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെ പറ്റി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടായ സംഭവത്തെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.