കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന് സി.ടി.പി, കളർ പ്രിന്റിംഗ്, മെഷീൻ സൂയിങ്ങ്, പെർഫെക്ട് ബൈൻഡിങ്ങ്, ലാമിനേഷൻ സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ആധുനിക സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 വൈകുന്നേരം 3 മണി. ക്വട്ടേഷനുകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം -695003 സമർപ്പിക്കേണ്ടതാണ്. അന്നു തന്നെ 4 മണിക്ക് സന്നിഹിതരായിട്ടുള്ള പ്രസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ഓഫീസിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് ആയ www.keralabhashainstitute.org/ യിലും ലഭ്യമാണ്.