തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ മെക്കാനിക് കൺസ്യൂമർ  ഇലക്ട്രോണിക്‌സ് & അപ്ലൈൻസ്  (MCEA), അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും  ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.