കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ ഓണക്കോടിയുമായി നടന്‍മാരായ ജയറാമും കാളിദാസനും . കുറുമശ്ശേരി എല്‍.പി സ്‌കൂള്‍ , എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാറക്കടവ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ജയറാമും കാളിദാസനും എത്തിയത്. ക്യാമ്പിലുള്ള മുഴുവന്‍ പേര്‍ക്കും താരങ്ങള്‍ ഓണക്കോടി വിതരണം ചെയ്തു. മുണ്ടും ഷര്‍ട്ടുമായിരുന്നു ഓണക്കോടി.   ഉച്ചയോടെ ക്യാമ്പില്‍ എത്തിയ താരങ്ങള്‍ മുറികളില്‍ കയറി ക്യാമ്പംഗങ്ങളെ ആശ്വസിപ്പിച്ചു. പാറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ പ്രകാശന്‍, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം സംഗീത സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.