കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തത്തിന് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാള്‍, കാക്കനാട്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ താലൂക്ക് ഓഫീസ് എന്നിവയാണ് ഈ കേന്ദ്രങ്ങള്‍.
ക്യാമ്പുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തുന്നവര്‍ക്ക് ഇവിടെ നിന്നും സാധന സാമഗ്രികള്‍ ഏറ്റെടുത്ത് ക്യാമ്പുകളിലെത്തിക്കാം
കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംസ്ഥാനത്തെ ആറ് പ്രളയബാധിത ജില്ലകള്‍ക്കും വേണ്ടിയുള്ള റീജിയണല്‍ റിലീഫ് സെന്ററായി പ്രവര്‍ത്തിക്കും. ഇവിടെ നിന്നും ജില്ലകള്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റി അയക്കും