64-ാം മത് സംസ്ഥാന സ്‌കൂൾ കായികമേള ഡിസംബർ 3, 4, 5, 6 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഫീഷ്യൽസിന് ആവശ്യമായി വരുന്ന സാധന സാമഗ്രികൾ സ്‌പോൺസർ ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും താൽപര്യം ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26 വൈകിട്ട് 5 മണി. അപേക്ഷകൾ ലഭിക്കേണ്ട വിലാസം: സ്‌പോർട്‌സ് ഓർഗനൈസർ (സ്‌പോർട്സ് ഫിസിക്കൽ എഡ്യൂക്കേഷൻ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യലയം, തിരുവനന്തപുരം – 14.