നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ ഒക്ടോബർ 15ന് ‘ഭിന്നശേഷിക്കാരിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ  വെബിനാർ നടത്തും. തിരുവനന്തപുരം ലിറ്റിൽ ഫ്‌ലവർ കോളജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ആൻസിം ജോർജ്ജ്  നേതൃത്വം നൽകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള മലയാളം വെബിനാറിൽ രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിലൂടെയും യുട്യൂബിലൂടെയും തത്സമയം പങ്കെടുക്കാം.

വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ പരിശീലിക്കണമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ലിങ്ക് ലഭിക്കുന്നതിന് http://nidas.nish.ac.in/be-aparticipant/ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: http://nidas.nish.ac.in/, 0471- 2944675/ 9447082355.