സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്രയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സണ്ണി ജോസഫ് ലഹരി വിരുദ്ധ സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് അബ്ദുള്‍ ഷെരീഫ് പരിപാടി ഉദ്ഘാടനവും നിര്‍വഹിച്ചു.