മാനന്തവാടി ഗവണ്മെന്റ് കോളേജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷം യൂണിവേഴ്സിറ്റിതലത്തിലെ വിവിധ റാങ്ക് ജേതാക്കള്‍, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍, യു.ജി.സി നെറ്റ് യോഗ്യത നേടിയവര്‍, ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി വിവിധ കമ്പനികളില്‍ പ്ലൈസ്‌മെന്റ് ലഭിച്ചവര്‍, പി.എച്ച്.ഡി നേടിയ അധ്യാപകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ സലാം, ഡോ.എന്‍. മനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
