പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള  സെലക്ഷൻ  ഒക്ടോബർ 18ന് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ച് (SITTTR) ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 9.45ന്  SITTTR യുടെ കളമശ്ശേരി ഓഫീസിൽ എത്തിച്ചേരണം. 10 മുതൽ 11 മണി വരെ രജിസ്‌ട്രേഷൻ നടത്തും.