സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെയും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തില്‍ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസംഹാളില്‍ നടന്ന ശില്‍പശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ അഡ്വ. മനിത മൈത്രി ബാലസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം, ഘടന എന്നിവയെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. പങ്കെടുത്ത അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളുടെ അവകാശങ്ങളക്കുറിച്ച് ചര്‍ച്ച നടത്തി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു മെമ്പര്‍മാരായ വി. ബാലന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, പി. ചന്ദ്രന്‍, പി.കെ അമീന്‍, അസീസ് വാളാട്, സല്‍മാ മൊയില്‍, തിരുനെല്ലി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റുഖിയ സൈനുദീന്‍, കെ. ജോസ്, മാനന്തവാടി ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ സി. ബീന, മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ സിസിലി, സോഷ്യല്‍ വര്‍ക്കര്‍ അജ്മല്‍, ബാലസംരക്ഷണ സമിതി അംഗങ്ങള്‍, സ്‌ക്കൂള്‍ കൗണ്‍സിലേഴ്സ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, കുട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.