ദൈനംദിന ജീവിതത്തിലുള്ള അന്ധവിശ്വാസങ്ങളെ നാം നിയന്ത്രിക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന് പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സംസ്ഥാന ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ശക്തമായി പടപൊരുതിയ ദേശമാണ് കേരളം. നമ്മുടെ ഉള്ളില്‍ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തങ്ങിക്കിടക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അപ്പുറമാണ് അബദ്ധ ധാരണകളെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അബദ്ധ ധാരണകള്‍ മാറേണ്ടതും ഇന്നിന്റെ ആവശ്യമാണെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ രാജു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, സിഡിഎസ് അംഗം പൊന്നമ്മ ശശി, ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.