തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ രണ്ടാംഘട്ട സപോട്ട് അഡ്മിഷൻ ഒക്ടോബർ 20, 21, 22 തീയതികളിൽ നടക്കും. രജിസ്‌ട്രേഷൻ എല്ലാ ദിവസവും രാവിലെ 9 മുതൽ 11 വരെയാണ്.
20ന് സ്ട്രീം 1 ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 35,000 വരെയുള്ള എല്ലാ പൊതുവിഭാഗക്കാർക്കും സംവരണവിഭാഗം എല്ലാ റാങ്കുകാർക്കുമാണ് സ്‌പോട്ട് അഡ്മിഷൻ. 21ന് സ്ട്രീം 1 ലെ ലിസ്റ്റിൽ ഉൾപ്പെട്ട 35,001 മുതലുള്ളവർക്കും 22ന് സ്ട്രീം 2 ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും അഡ്മിഷൻ എടുക്കാം.
അഡ്മിഷനായി സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ വാർഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,890 രൂപയും ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. പി.ടി.എ/ഇൻസ്റ്റിറ്റ്യൂഷൻ ഡെവലപ്പ്‌മെന്റ് ഫണ്ട് പണമായി നൽകേണ്ടതാണ്. വിവരങ്ങൾക്ക്: www.polyadmission.org.