കല്‍പ്പറ്റ: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് അവശ്യസാധനങ്ങളടങ്ങുന്ന കിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറങ്ങി. ഇതുപ്രകാരം 22 ഇനം സാധനസാമഗ്രികളുള്ള കിറ്റ് ക്യാമ്പില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ലഭിക്കും. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് മുഖേനയാണ് കിറ്റ് ലഭ്യമാക്കുകയെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ദുരിതാശ്വാസ കിറ്റില്‍ അടങ്ങുന്ന സാധനങ്ങളും അളവും: അരി- അഞ്ചുകിലോഗ്രാം, ചെറുപയര്‍-500 ഗ്രാം, പരിപ്പ്-500 ഗ്രാം, വെളിച്ചെണ്ണ-500 ഗ്രാം, സാമ്പാര്‍ പൊടി-200 ഗ്രാം, മുളകുപൊടി- 200 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, മഞ്ഞള്‍പ്പൊടി-50 ഗ്രാം, പഞ്ചസാര-500 ഗ്രാം, വലയുള്ളി-ഒരു കിലോ, ചെറിയുള്ളി-500 ഗ്രാം, ഉരുളക്കിഴങ്ങ്-ഒരു കിലോ, ബീന്‍സ്-500 ഗ്രാം, മീഡിയം സൈസ് ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീര്‍പ്പ്, ലുങ്കി, നൈറ്റി, രണ്ടു ജോഡി കുട്ടികളുടെ വസ്ത്രങ്ങള്‍. ലഭ്യതയ്ക്കനുസരിച്ച് ഭക്ഷ്യേതര വസ്തുക്കള്‍ കിറ്റുകള്‍ക്കൊപ്പം ദുരിതബാധിതര്‍ക്ക് ലഭ്യമാക്കാനും നടപടിയുണ്ടാവും.
