വയനാട് ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ജില്ലാ ഭരണകൂടം, വനിതാ-ശിശു വികസന വകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ദിനം ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്നു.
ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 12 ന് ഡബ്ല്യു.എം.ഒ ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കും.
സംഘാടക സമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിനെയും, കണ്‍വീനറായി ജില്ലാ ശിശു-സംരക്ഷണ ഓഫീസര്‍ ടി.യു സ്മിതയെയും തിരഞ്ഞെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ ശിശു ക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഗവ. ചില്‍ഡ്രന്‍സ് ഹോം, ഷാരോണ്‍ ചില്‍ഡ്രന്‍സ് ഹോം, ടി.കെ.എം ചില്‍ഡ്രന്‍സ് ഹോം, ഡബ്ല്യു.എം.ഒ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഫെസ്റ്റിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. ചില്‍ഡ്രന്‍സ് ഫെസ്റ്റിന് ലോഗോ ക്ഷണിച്ചതില്‍ മുട്ടില്‍ മാണ്ടാട് സ്വദേശി നൗഷാദ് ഓണാട്ടിന്റെ ലോഗോ സമിതി തിരഞ്ഞെടുത്തു. ലോഗോ പ്രകാശനം നവംബര്‍ 6 ന് നടക്കും.
