ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലനം കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റോയ് തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഷീന അധ്യക്ഷത വഹിച്ചു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാര്‍ഷിക സെന്‍സസ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. തദ്ദേശസ്വയം ഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് പതിനൊന്നാമത് കര്‍ഷിക സെന്‍സസ് വിവരശേഖരണം നടത്തുന്നത്. പരിശീലനത്തിനു റിസര്‍ച്ച് ഓഫീസര്‍ ആര്യ വി ചിദംബരം നേതൃത്വം നല്‍കി. സെന്‍സസിനുള്ള മൊബൈല്‍ ആപ്പ് റിസര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി പരിചയപ്പെടുത്തി.

ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍ മണിലാല്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ സാമുവല്‍, സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ കെ.കെ മോഹനദാസ്, അഡിഷണല്‍ ജില്ലാ ഓഫീസര്‍ വി.അരവിന്ദാക്ഷന്‍, റിസര്‍ച്ച് അസിസ്റ്റന്റ് പി. എസ്. അനില്‍ കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, ഇന്‍വെസ്റ്റിഗേറ്റര്‍സ് എന്നിവര്‍ പങ്കെടുത്തു.