കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വ ത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 20 വൈകീട്ട് 4 ന് സെമിനാര്‍ സംഘടിപ്പിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അദ്ധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ ആമുഖപ്രഭാഷണം നടത്തും. മൈന ഉമൈബാന്‍, സോമന്‍ കടലൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ്, സുകുമാരന്‍ ചാലിഗദ്ദ തുടങ്ങിയവര്‍ സംസാരിക്കും.