വെറ്ററിനറി ഡോക്ടര് നിയമനം
ജില്ലയിലെ വിവിധ ബ്ലോക്കുകളില് രാത്രികാല ചികിത്സ സൗകര്യം ഏര്പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താല്കാലികമായി ദിവസവേതനാടിസ്ഥാത്തില് നിയമിക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളില് ജോലി ചെയ്യാന് സന്നദ്ധതയുളളവരും വെറ്ററിനറി സയന്സില് ബിരുദവും വെറ്ററിനറി കൗണ്സില് രജിസ്‌ട്രേഷനും ആവശ്യമാണ്. താല്പര്യമുളളവര് ഒക്‌ടോബര് 26 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില് നടക്കുന്ന വാക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കണം. 0495 2768075.
മെഡിക്കല് ഓഡിറ്റര് നിയമനം
കോഴിക്കോട് സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്ഷുറന്സ് (കാസ്പ്) സ്‌കീമിനു കീഴില് മെഡിക്കല് ഓഡിറ്റര്മാരെ താല്ക്കാലിക അടിസ്ഥാനത്തില് നിയമിക്കുന്നു. യോഗ്യത ജി.എന്.എം/ബി എസ്.സി നഴ്‌സിങ്, കമ്പ്യൂട്ടര് പ്രൊഫിഷ്യന്സി. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്‌ടോബര് 31. വിവരങ്ങള്ക്ക് 0495 2350055.