മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുമുള്ള അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ആരംഭിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ മുഖേന വിതരണം ചെയ്യുന്ന കിറ്റുകളില്‍ 22 ആവശ്യ വസ്തുകളാണുള്ളത്. ജില്ലയില്‍ ഇന്നലെ (ഓഗ്‌സറ്റ് 23) 2000തോളം കിറ്റുകള്‍ വിതരണം ചെയ്തുവെന്ന് ലാന്റഡ് റിഫോംസ് ഡെപ്യുട്ടി കലക്ടര്‍ പറഞ്ഞു. ഇന്ന് (ഓഗസ്റ്റ് 24) 3000ത്തോളം കിറ്റുകള്‍ കൂടി വിതരണം ചെയ്യും.
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളുടെ ഭാഗമായാണ് അവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വസ്തുകള്‍ക്കൊപ്പം സംഭരണ കേന്ദ്രങ്ങളിലെ വസ്തുകളുടെ ലഭ്യതക്ക് അനുസരിച്ചാണ് കിറ്റ് തയ്യാറാക്കുന്നത്. അരി, പച്ച പയര്‍, പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്ക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, പഞ്ചസാര, സവോള, ചെറിയുള്ളി, ഉരുളകിഴങ്ങ്, ബീന്‍സ്, ബക്കറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീര്‍പ്പ്, കൈലി, നൈറ്റി, കുട്ടികളുടെ വസ്ത്രം, പാല്‍പൊടി തുടങ്ങിയ ആവശ്യ വസ്തുകള്‍ അടങ്ങിയ കിറ്റാണ് നല്‍കുന്നത്. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കലക്ഷന്‍ സെന്ററില്‍ നിന്നാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഇവിടെ നിന്നും വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷമാണ് വിതരണം നടത്തുന്നത്.