സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഒക്ടോബറിൽ കാസർഗോഡ് ജില്ലയുടെ സിറ്റിങ് ഓൺലൈനായി ഒക്ടോബർ 26, 27, 28 തീയതികളിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു സിറ്റിങ്ങിൽ പങ്കെടുക്കും. രാവിലെ 9 മണി മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ  നോട്ടീസ് ലഭിച്ചവർ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വായ്പാ വിവരങ്ങളിൽ തർക്കമുണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതമെത്തണം.