*സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്ടോ. 26)

കേരള മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ത്രിദിന പരിശീലനം നൽകുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള തെരഞ്ഞെടുക്കപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം. PEACE”22 (Propagating Engineering Aspects for Coherent Enforcement) എന്ന് പേരിലുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്ടോ. 26) രാവിലെ 11.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിക്കും. വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെട്ടിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥർക്ക് ഒക്‌ടോബർ 26 മുതൽ 28 വരെ പരിശീലനം നൽകും. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കു റോഡ് എൻജിനിയറിങ്ങിൽ വേണ്ട പ്രായോഗിക പരിജ്ഞാനം നൽകുക വഴി റോഡ് സുരക്ഷയുടെ പ്രധാന ഘടകങ്ങളായ എൻജിനിയറിങ്-എൻഫോഴ്‌സ്‌മെന്റ് എന്നിവയെ സംയോജിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശാക്തീകരിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. റോഡ് നിർമിതിയുടെ വിവിധ തലങ്ങൾ ശാസ്ത്രീയമായി ഉൾക്കൊണ്ടു കൊണ്ട് എൻഫോഴ്‌സമെന്റ് സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിനും ഫലവത്തായി അവ നടപ്പാക്കുന്നതിനും ഈ പരിപാടി മുതൽക്കൂട്ടാകും.