അധ്യാപക നിയമനം
ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍-ഡി.എഫ്.ഇ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യത ബി.വി.എസ്.സി. ഫോണ്‍: 04936 206082.
ഓവര്‍സിയര്‍ നിയമനം
പൂതാടി ഗ്രാമപഞ്ചായത്ത് എം.ജി.ആര്.ഇ.ജി.എ ഓഫീസില്‍ ദിവസവേതനടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 28 ന് രാവിലെ 11 ന് പൂതാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 211522.