ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ഒക്ടോബര്‍ 27) ഉച്ചക്ക് 2: 30 ന് രൂപീകരിക്കുന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയുമാണ്. ജില്ലയിലെ ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, സ്പെഷ്യല്‍ സ്‌കൂള്‍ പ്രതിനിധികള്‍, ബഡ്സ് സ്‌കൂള്‍/റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രതിനിധികള്‍, ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2343241
