ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് പതിനയ്യായിരം രൂപയും രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് അയ്യായിരം രൂപയും ഇ.എം എസ് സ്മാരക ട്രോഫിയും നല്‍കും. അഞ്ച് മിനിറ്റാണ് പ്രസംഗിക്കാന്‍ അനുവദിക്കുന്ന സമയം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒക്ടോബര്‍ 30 നകം youthday2020@gmail.com എന്ന ഇമെയിലില്‍ അപേക്ഷകള്‍ അയക്കാമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308630, 8086987262.