തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റും സംയുക്തമായി ഒക്ടോബര്‍ 29 ന് നെയ്യാര്‍ഡാം ക്യാമ്പസില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ https://docs.google.com/forms/d/e/1FAIpQLSdyQlpFIVnSgbvh95eIKUpSnSDwlHAFjJOOKRnhbChvhW_XMA/viewform എന്ന ലിങ്കിലൂടെ ഗൂഗിള്‍ ഫോം പൂരിപ്പിക്കണം. മറ്റ് നിര്‍ദ്ദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30ന് കിക്മ ക്യാമ്പസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തിച്ചേരണമെന്ന് ഡിസ്ട്രിക്റ്റ് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2741713.
