സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ റെഗുലര്‍ എം കോം/ എം ബി എ (ഫുള്‍ ടൈം) പാസായിട്ടുള്ള 40 വയസ്സ് കഴിയാത്തവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 24,000-30,000 രൂപ(പി എച്ച് ഡി യോഗ്യത ഉള്ളവര്‍ക്ക്). അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31ന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org.
