പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ – കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി നവംബര്‍ മൂന്ന് വരെയും 60 രൂപ പിഴയോടെ നവംബര്‍ ഒമ്പതു വരെയും നീട്ടി. വിശദവിവരത്തിന്‌ഫോണ്‍:0481 2300443, 9496094157.
