കേരളത്തിലെ ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ആരംഭിക്കുന്ന ഗവേഷണ പഠനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സിംപോസിയം ഇന്ന് (29 ഒക്ടോബർ) രാവിലെ 9.30 മുതൽ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. വൈകിട്ട് മൂന്നിന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിക്കും. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ഡോ. കെ. വാസുകി തുടങ്ങിയവർ പങ്കെടുക്കും.
