വൈത്തിരി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി ‘ഗോവര്‍ദ്ധിനി’ വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. നാല് മാസം മുതല്‍ 6 മാസം വരെയുള്ള സങ്കരയിനത്തില്‍പ്പെട്ട കന്നുകുട്ടി കളെ തെരഞ്ഞെടുത്ത് 32 മാസം പ്രായമാകുന്നവരെയോ കിടാവ് പ്രസവിക്കുന്നതുവരെയോ അമ്പത് ശതമാനം സബ്സിഡിയോടുകൂടി കാലിതീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇക്കാലയളവില്‍ കന്നുകുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. ചടങ്ങില്‍ വെറ്റിനറി ഡോക്ടര്‍ ഷാജഹാന്‍ വാഹിദ് പദ്ധതി വിശദീകരിച്ചു. കന്നുകാലി കര്‍ഷകന്‍ ജോര്‍ജ് യു ജോണിന് കാലിത്തീറ്റയുടെ ആദ്യ വിതരണം നടത്തി. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. വി.ആര്‍. താര, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഷാജഹാന്‍ വാഹിദ്, വൈത്തിരി ക്ഷീര സംഘം പ്രസിഡന്റ് പി.എ ദേവസി, വൈസ് പ്രസിഡന്റ് വി. കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
