ചിറക്കടവ് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്കായി സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ള 35 വനിതകൾ രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ പ്രകാശ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.ടി. ശോഭന പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ ട്രെയിനർ എം.ഇ.സി. ബിസ്മി ക്ലാസെടുത്തു.