പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലും തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചു കളിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥി കളില്‍ പി.എസ്.സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന യോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ജോലി ലഭിച്ച വിവരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിച്ചവര്‍ക്കും സ്ഥിരം ജോലി ലഭിച്ച ശേഷം പുതുക്കാതെ രജിസ്ട്രേഷന്‍ റദ്ദായിട്ടുള്ളവര്‍ക്കും സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ നിന്നും അറിയിക്കുന്ന അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്ക റ്റുകളും നിശ്ചിത മാതൃകയിലുള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ഡിസംബര്‍ 31 നകം ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കണം.